പെട്രോൾ, ഡീസൽ വില വർധനയിൽ യൂത്ത് കോൺഗ്രസ്​ പ്രതിഷേധം

നെടുമങ്ങാട്: പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് നെടുമങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനംനടത്തി. ഇരുചക്രവാഹനങ്ങൾ ഉരുട്ടിക്കൊണ്ടായിരുന്നു നെടുമങ്ങാട് ടൗണിൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. പ്രതിഷേധക്കാർ നെടുമങ്ങാട്-ചെങ്കോട്ട റോഡ് ഉപരോധിക്കുകയും ചെയ്തു. ഉപരോധം യൂത്ത് കോൺഗ്രസ് പാർലമ​െൻറ് വൈസ് പ്രസിഡൻറ് ലാൽ റോഷിൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. ബാജി, എസ്. അരുൺകുമാർ, ഹാഷിം റഷീദ്, കെ.ജെ. ബിനു, കരിപ്പൂര് ഷീബു, സജാദ്, വിവേക്, ഷീനു എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.