വെമ്പായം: തിരക്കുകുറയ്ക്കാൻ സിഗ്നൽ സ്ഥാപിച്ചപ്പോൾ വിപരീത ഫലം, ഇതോടെ വെമ്പായത്തെ സിഗ്നൽ ലൈറ്റ് ഓഫാക്കി. വെമ്പായം ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റാണ് അശാസ്ത്രീയമായ സമയക്രമത്തെത്തുടർന്ന് ഓഫാക്കേണ്ടി വന്നത്. ഒരുമാസം മുമ്പാണ് വെമ്പായത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. തിരുവനന്തപുരത്തേക്കും വെഞ്ഞാറമൂട്ടിലേക്കും നെടുമങ്ങാട്ടേക്കും തിരിയുന്ന പ്രധാനപ്പെട്ട മൂന്നു റോഡുകൾ ചേർന്ന കവലയിൽ ലൈറ്റ് പ്രവർത്തിച്ചുതുടങ്ങിയതോടെ വാഹനങ്ങൾക്ക് ഏറെ നേരം കാത്തുകിടക്കേണ്ടിവന്നു. തുടർന്ന് ലൈറ്റ് ഓഫാക്കുകയായിരുന്നു. ഇതോടെ വാഹനങ്ങൾക്ക് പഴയതുപോലെ കടന്നുപോകാനായി. ഓണം കഴിഞ്ഞിട്ടും ലൈറ്റ് പ്രവർത്തിപ്പിച്ചിട്ടില്ല. തെറ്റായ സമയക്രമമാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി സമയക്രമം ശരിയാക്കി ലൈറ്റ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.