ഏനാത്ത് ബെയ്‌ലി പാലം പൊളിച്ചുമാറ്റിത്തുടങ്ങി ----------------------------------------------------------

കൊട്ടാരക്കര: ഏനാത്ത് പാലം തകരാറിലായതോടെ സൈന്യം നിർമിച്ച ബെയ്‌ലി പാലം പൊളിച്ചുമാറ്റിത്തുടങ്ങി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സ്റ്റേഷൻ കമാൻഡൻറ് മൈക്കിൾ ഫെർണാണ്ടസ് സ്ഥലത്തെത്തിയതോടെയാണ് പാലം പൊളിച്ചുതുടങ്ങിയത്. ബെയ്‌ലി പാലം നിർമാണത്തിന് നേതൃത്വം നൽകിയ സൈനികരെയും സൈനികർക്കുവേണ്ടുന്ന സഹായം നൽകിയ കെ.എസ്.ടി.പി ഉദ്യോഗസ്ഥരെയും വിമുക്ത ഭടന്മാരെയും കമാൻഡൻറ് അഭിനന്ദിച്ചു. ആദ്യം പാലത്തി​െൻറ കൈവരി ഭാഗങ്ങളാണ് പൊളിച്ചുമാറ്റിയത്. പിന്നീട് തറ ഭാഗം പൊളിച്ചുനീക്കിത്തുടങ്ങി. 60 അംഗ സൈനിക സംഘമാണ് പാലം പൊളിക്കാനായി എത്തിയത്. വെള്ളിയാഴ്ചയോടെ പൂർണമായും പാലം പൊളിച്ചുമാറ്റാനാകുമെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പൊളിച്ചുനീക്കിയ പാലത്തി​െൻറ ഭാഗങ്ങൾ ഏനാത്ത് പാലത്തിന് സമീപമുള്ള ഗാരേജിൽ സൂക്ഷിക്കും. പിന്നീട് ഇവ പാങ്ങോട് സൈനിക താവളത്തിലേക്ക് കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.