എൻ. കൃഷ്​ണപിള്ള ജന്മവാർഷികാഘോഷം

തിരുവനന്തപുരം: നാടാകാചാര്യൻ എൻ. കൃഷ്ണപിള്ളയുടെ 101ാം ജന്മവാർഷിക ഭാഗമായി കൃഷ്ണപിള്ള ഫൗണ്ടേഷൻ മൂന്നുദിവസം വിവിധ പരിപാടികൾ നടത്തും. നന്താവനത്തെ ഫൗണ്ടേഷൻ ഒാഡിറ്റോറിയത്തിൽ 20, 21, 22 തീയതികളിലാണ് ചടങ്ങുകൾ. കുട്ടികളുടെ ഗ്രന്ഥാലയം ഉദ്ഘാടനം, ഭഗ്നഭവനം നാടകത്തി​െൻറ 75ാം വാർഷികം, ഫൗണ്ടേഷൻ വാർഷികം തുടങ്ങി ഒേട്ടറെ പരിപാടികളാണ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകീട്ട് 5.30ന് മന്ത്രി തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, നടൻ മധു, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരെ ആദരിക്കും. ഡോ. എഴുമറ്റൂർ രാജരാജ വർമ, എസ്. രാധാകൃഷ്ണൻ, പി.കെ. മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.