പുനർജനി സപ്തദിന ക്യാമ്പ് സമാപിച്ചു

കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് ടെക് സെൽ യൂനിറ്റുകൾ കൊല്ലം ജില്ല ആശുപത്രിയിൽ നടത്തിയ സപ്തദിന 'പുനർജനി' ക്യാമ്പ് സമാപിച്ചു. സർക്കാർ ആതുരാലയങ്ങളുടെ പുനർനിർമാണത്തിനായി ശാസ്ത്ര സാങ്കേതികവകുപ്പ് ആവിഷ്കരിച്ച നൂതന പദ്ധതിയായ 'പുനർജനി 2017-18 ​െൻറ സമാപനസമ്മേളനം തേവള്ളി ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴുദിവസം നീളുന്ന ക്യാമ്പിൽ നൂറോളം വിദ്യാർഥികൾ 53 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് ജില്ല ആശുപത്രിയിൽ ചെയ്തത്. ആൺകുട്ടികളിൽനിന്ന് ശരത്നാഥിനെയും കെ.വി. അതുലിനെയും പെൺകുട്ടികളിൽനിന്ന് എം.ജെ. ആതിരയെയും മീര കൃഷ്ണനെയും ക്യാമ്പിലെ മികച്ച വളൻറിയർമാരായി തെരഞ്ഞെടുത്തു. ടി.കെ.എം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോക്ടർ എസ്. അയൂബ് അധ്യക്ഷത വഹിച്ച യോഗത്തിൽ, തേവള്ളി ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിലെ സീനിയർ പ്രസിഡൻറ് മാത്യു, ടി.കെ.എം എൻ.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഓഫിസർ പ്രഫ. എസ്. ഷാരോസ്, റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.