തോന്നയ്ക്കല്‍ വാസുദേവ​െൻറ ആദ്യ കവിതാ സമാഹാരം മരണാനന്തരം പുറത്തിറങ്ങുന്നു

ആറ്റിങ്ങല്‍: ജീവിച്ചിരുന്ന കാലത്ത് സാധ്യമാകാതിരുന്ന സ്വപ്‌നം മരണാനന്തരം സഹൃദയരാല്‍ സാധ്യമാകുന്നു. കവിയും അധ്യാപകനുമായിരുന്ന ഡോ. തോന്നയ്ക്കല്‍ വാസുദേവ​െൻറ ആദ്യ കവിത സമാഹാരമാണ് മരണാനന്തരം പുറത്തിറങ്ങുന്നത്. അതും കവി മരിച്ച് ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍. 15 വയസ്സുമുതല്‍ കവിത എഴുതി പ്രസിദ്ധീകരിച്ചിരുന്ന കവി 65 ാമത്തെ വയസ്സില്‍ മരിച്ചപ്പോഴും ഒരു കവിത സമാഹാരവും പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാല്‍, അവസാന നാളുകളില്‍ ഒരു കവിതാ സമാഹാരമെങ്കിലും പ്രസിദ്ധീകരിച്ച് കാണണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിെക്കയാണ് അദ്ദേഹം മരിച്ചത്. ആ സമാഹാരം തന്നെയാണ് 'നീതിമാ​െൻറ രക്തം' എന്ന പേരില്‍ തിരുവനന്തപുരം തുഞ്ചന്‍ സ്മാരക സമിതി പുറത്തിറക്കുന്നത്. ആദ്യകാല കവിതകളും മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എഴുതിയ പെയ്ത്ത് എന്ന കവിതയുമുള്‍പ്പെടെ 35 കവിതകളും ആറു വിവര്‍ത്തനങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പഠിക്കുന്ന കാലത്തുതന്നെ കവിയെന്ന പേരെടുത്ത ഇദ്ദേഹം കെ. വാസുദേവന്‍ നായര്‍ എന്ന പേരിലായിരുന്നു എഴുതിയിരുന്നത്. 1974 നുശേഷമാണ് തോന്നയ്ക്കല്‍ വാസുദേവന്‍ എന്ന പേരില്‍ എഴുതുന്നത്. ആദ്യകാലത്ത് മാതൃഭൂമി, മലയാളനാട്, കൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം കവിതകള്‍ എഴുതിയ ഇദ്ദേഹം കോളജ് അധ്യാപകനായി മലബാറിലേക്കും തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ കോളജിലേക്കും വന്നതോടെ പാര്‍ട്ടി, ദേശാഭിമാനി സ്റ്റഡി സര്‍ക്കിളി​െൻറയും സാഹിത്യസംഘത്തി​െൻറയുമൊക്കെ ചുമതല ഏറ്റതോടെ കൂടുതല്‍ സംഘാടനത്തിലേക്ക് ശ്രദ്ധവെക്കുകയായിരുന്നു. 50 വര്‍ഷത്തെ കാവ്യജീവിതത്തിനിെട 100ല്‍ താഴെ കവിതകള്‍ മാത്രമാണ് ഇദ്ദേഹം എഴുതിയത്. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നതിനാല്‍ ഇടതു പ്രസിദ്ധീകരണങ്ങളിലായിരുന്നു പില്‍ക്കാല കവിതകളില്‍ കൂടുതലും വന്നത്. പുസ്തകം കവിയുടെ ഒന്നാം ചരമവാര്‍ഷികമായ സെപ്റ്റംബര്‍ 13ന് പുറത്തിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.