വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ റോഡ് പുറമ്പോക്ക് ഏറ്റെടുത്ത് . പുറമ്പോക്ക് ഏറ്റെടുത്താൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിെൻറ മുൻവശം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. കെ.എസ്.ടി.പി നിർദേശപ്രകാരം എതാനും മാസങ്ങൾക്കുമുമ്പ് താലൂക്ക് സർവേയർ പുറമ്പോക്ക് അളന്നുതിരിച്ച് അടയാളപ്പെടുത്തിയെങ്കിലും കടുത്ത സമ്മർദത്തെതുടർന്ന് കെ.എസ്.ടി.പി ഒഴിപ്പിക്കൽ നടപടി മരവിപ്പിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് കവലയിൽ സ്ഥലപരിമിതിമൂലം മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പലപ്പോഴും ദീർഘദൂരവാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി ചെറിയ റോഡുകളിലൂടെ പോകേണ്ട സ്ഥിതിയാണ്. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻപോലും സാധിക്കുന്നില്ല. കെ.എസ്.ടി.പി വസ്തു ഒറ്റെടുത്തപ്പോൾ നഷ്ടപരിഹാരതുക നൽകിയ വസ്തുക്കളാണ് ഇപ്പോഴും പലരും കൈവശംവെച്ചിരിക്കുന്നത്. ഇത് ഒഴിപ്പിച്ച് റോഡിെൻറ വീതികൂട്ടി വെഞ്ഞാറമൂട്ടിലെ ശ്വാസം മുട്ടിക്കുന്ന തിരക്ക് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, പുറമ്പോക്ക് ഏറ്റെടുക്കുന്നത് അട്ടിമറിക്കുന്നതിൽ മിക്കവാറും എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഒരേ നിലപാടാണ്. വെഞ്ഞാറമൂട്ടിൽ ഗതാഗതപരിഷ്കാരവുമായി ബന്ധപ്പെട്ട് വ്യാപാരികളും പഞ്ചായത്തും തമ്മിൽ തർക്കം നടക്കുകയാണ്. എന്നാൽ, പുറമ്പോക്ക് ഒഴിപ്പിക്കുന്ന കാര്യത്തിൽ ഇരുകൂട്ടർക്കും താൽപര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.