പാടം നികത്തൽ പൊലീസ്​ ഒത്താ​ശയോടെയെന്ന്​

വെള്ളറട: ഗ്രാമീണ മേഖലയിൽ പാടശേഖരം നികത്തുന്ന ടിപ്പർ ലോറികൾ പൊലീസ് പിടികൂടുന്നുണ്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മാഫിയ ഇറക്കികൊണ്ടുപോകുന്നു. അനധികൃത കുന്നിടിക്കലിനും പാടശേഖരം നികത്തലിനുമെതിരെ നടപടി സ്വീകരിക്കേണ്ട പൊലീസ് മണ്ണ് മാഫിയയുടെ സ്വാധീനത്തിന് വഴങ്ങുന്നതാണ് കാരണം. പാടശേഖരം നികത്തുന്നുെണ്ടന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചാലും മണ്ണുമാഫിയക്കെതിരെ നിലപാട് എടുക്കാൻ പൊലീസ് മടിക്കുന്നതാണ് പതിവ്. മണ്ണ് നിറച്ച ടിപ്പർലോറി പിടികൂടിയാൽ കലക്ടർക്ക് കൈമാറുകയോ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറുകയോയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നടപടി സ്വീകരിച്ചാൽ ദിവസങ്ങളോളം ടിപ്പർലോറി സ്റ്റേഷനിൽ കിടക്കും. എന്നാൽ, മണ്ണ് മാഫിയയുടെ സ്വാധീനത്തിന് വഴങ്ങുന്ന െപാലീസ് ടിപ്പർ പിടികൂടി നിമിഷങ്ങൾക്കുള്ളിൽ വിട്ടുകൊടുക്കുന്നതിനെതിരെ പ്രകൃതി സംരക്ഷണസമിതി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. നീതിനടപ്പാക്കേണ്ട പൊലീസ്തന്നെ മണ്ണ് മാഫിയക്ക് വേണ്ടി നിലകൊള്ളുന്നത് അവസാനിപ്പിക്കണമെന്ന് കർഷകകൂട്ടായ്മയും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.