കോവളം: സാമൂഹിക പരിഷ്കർത്താവായ അയ്യൻകാളിയുടെ പ്രതിമ തകർത്ത സംഭവം ഹീനവും അപലപനീയവുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ സംഭവത്തെ ഗൗരവപൂർവം കാണുന്നതായും മന്ത്രി പറഞ്ഞു. പ്രതികളെ പിടികൂടാൻ കർശനനിർദേശം നൽകിയതായും തകർക്കപ്പെട്ട അയ്യൻകാളി പ്രതിമ നേരിൽ കാണാനെത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രി പറഞ്ഞു. സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, കൗൺസിലർ സി. സത്യൻ, പി.കെ.എസ് നേതാക്കളായ വണ്ടിത്തടം മധു, അഡ്വ. പാറവിള വിജയകുമാർ, ഡി.വൈ.എഫ്.ഐ കോവളം ഏരിയ സെക്രട്ടറി വി. അനൂപ്, കോളിയൂർ സുരേഷ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അയ്യൻകാളി സാംസ്കാരികസമിതിയുടെ നേതൃത്വത്തിൽ കോളിയൂരിൽ സ്ഥാപിച്ചിരുന്ന പ്രതിമക്കുനേരെ കഴിഞ്ഞ എട്ടിനാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.