കടലിൽ കാണാതായ എൻജിനിയറിങ്​ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പൂവാർ: പൊഴിക്കര . സേലം ശങ്കഗിരി മകുടൻ ചാവടി ഉലകവണ്ണൂർ കാളിയമ്മൻ സ്ട്രീറ്റിൽ ചന്ദ്രശേഖര​െൻറ മകൻ ഗൗതമി​െൻറ (20) മൃതദേഹമാണ് കണ്ടെത്തിയത്. പൊഴിക്കരയിൽനിന്ന് രണ്ടു കിലോമീറ്റർ മാറി കൊച്ചുതുറ തീരത്ത് അടിഞ്ഞനിലയിൽ തിങ്കളാഴ്ച ഉച്ചക്ക് മൂന്നരയോടെ കണ്ടത്തിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു. കോളജിൽനിന്ന് വിനോദയാത്രയുടെ ഭാഗമായാണ് ഗൗതമടക്കമുള്ള 35 അംഗ സംഘം വെള്ളിയാഴ്ച പൊഴിക്കരയിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ ഗൗതമും സുഹൃത്ത് രാജേഷും ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ രാജേഷിനെ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും അടിയൊഴുക്കിൽപെട്ട ഗൗതമിനെ കാണാതാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.