ഓണം^-ഈദ് സൗഹൃദസംഗമം

ഓണം-ഈദ് സൗഹൃദസംഗമം നേമം: നന്മയുടെയും ത്യാഗത്തി​െൻറയും ഓണം, ഈദ് അനുഭവങ്ങളുമായി സൗഹൃദസംഗമം നടത്തി. പ്രാവച്ചമ്പലം വെള്ളംകെട്ടുവിള അൻസാറുൽ മുസ്ലിമീൻ മസ്ജിദ് ആൻഡ് മദ്റസ കമ്മിറ്റിയാണ് ഓണം-ഈദ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന സൗഹാർദത്തെ ഊട്ടിയുറപ്പിക്കാൻ മുന്നോട്ട് വന്നത്. മദ്റസ ഹാളിൽ നടന്ന ചടങ്ങ് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. വെള്ളംകെട്ടുവിള മസ്ജിദ് കമ്മിറ്റി രക്ഷാധികാരി അഷ്‌റഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഖുർആൻ സ്റ്റഡി സ​െൻറർ അധ്യാപകൻ ജാസിൻ ഓണം--ഈദ് സന്ദേശം നൽകി. പള്ളിച്ചൽ പഞ്ചായത്ത് വൈസ്പ്രസിഡൻറ് പള്ളിച്ചൽ സതീഷ്, വാർഡ് അംഗം വത്സല കുമാരി, ത്രിലോകനാഥ ക്ഷേത്രം സെക്രട്ടറി സുരേഷ്, ഇടയക്കോട് എൻ.എസ്.എസ് കരയോഗം സെക്രട്ടറി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം പ്രാവച്ചമ്പലം വെള്ളംകെട്ടുവിള അൻസാറുൽ മുസ്ലിമീൻ മസ്ജിദ് ആൻഡ് മദ്റസ കമ്മിറ്റി ഓണം--ഈദ് സൗഹൃദസംഗമം രമേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.