കൊട്ടിയം: എസ്.എസ്.എഫ് സാഹിത്യോത്സവവേദികൾ അവതരണംകൊണ്ട് പുതുമനിറഞ്ഞതായി. പ്രമുഖ മലയാള സാഹിത്യ കൃതികളുടെ ആവിഷ്കാരമാണ് ഓരോവേദിക്കും മോടിപകരുന്നത്. സാധാരണ കലോത്സവങ്ങൾക്ക് സാഹിത്യകാരന്മാരുടെ പേര് നൽകുന്നത് പതിവുണ്ടെങ്കിലും രചനകൾ ഇതിവൃത്തമാകുന്നത് അപൂർവമാണ്. പ്രധാന സാഹിത്യകാരന്മാരുടെ രചനകളും കഥകളിലെ ഇതിവൃത്തങ്ങളും ആസ്പദമാക്കിയാണ് വേദികൾ ഒരുക്കിയിരിക്കുന്നത്. കടമനിട്ടയുടെ 'നദിയൊഴുകുന്നു' കൃതിയുടെ ദൃശ്യാവിഷ്കാരമാണ് ഒന്നാംവേദിയുടെ പശ്ചാത്തലവും ഇതിവൃത്തവും. ചങ്ങമ്പുഴയുടെ പ്രശസ്തമായ 'വാഴക്കുല', ഒ.എൻ.വിയുടെ മലയാളം, വൈലോപ്പള്ളിയുടെ 'മാമ്പഴം' എന്നിവയടക്കമുള്ള മലയാളത്തിലെ ജനകീയരചനകളുടെ ദൃശ്യാവിഷ്കാരവും വേദികളുടെ പശ്ചാത്തലത്തിലായുണ്ട്. വളാഞ്ചേരി സ്വദേശിയായ കലാകാരൻ മോഹനനും 25ഓളം കലാകാരന്മാരും ചേർന്നാണ് സാഹിത്യോത്സവ വേദികളുടെ പശ്ചാത്തലചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കൊല്ലത്തെ കായൽതീരവും വഞ്ചിയും ചീന വലയുടെയുമൊക്കെ പശ്ചാത്തലമായി ഒരുക്കിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിെൻറ പാത്തുമ്മയുടെ ആടിലെ ചാരുകസേരയും സംഗീതോപകരണവുമൊക്കെ മോഹനെൻറ കരവിരുന്നിൽ സാഹിത്യോത്സവ നഗരിയിൽ തയാറായിട്ടുണ്ട്. സാഹിത്യോത്സവ് ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.