പുനലൂർ: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപക നാശം. പലയിടത്തും വെള്ളം കയറിയും കാറ്റിൽ മരങ്ങൾ വീണും കൃഷിക്കും വീടുകൾക്കും നാശനഷ്ടമുണ്ടായി. താഴ്ന്ന ഭാഗങ്ങളിൽ പലയിടത്തും വെള്ളംകയറി. കരവാളൂർ പിറക്കൽ പണയിൽ പുത്തൻവീട്ടിൽ മുരളീധരൻ പിള്ളയുടെ വീടിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞുവീണ് നാശമുണ്ടായി. വീടിെൻറ വാതിലുകളും ജനലുകളും തകർന്നു. മണ്ണ് വീണ് കിണറും മൂടി. വീടിനുള്ളിൽ ഉറങ്ങിയിരുന്ന മുരളീധരൻ പിള്ളയുടെ മകൻ ഗണേഷ് മണ്ണ് ഇടിയുന്ന ശബ്ദംകേട്ട് ഓടിമാറിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇതിനടത്ത് മറ്റൊരു വീടിനോട് ചേർന്നും ഇത്തരത്തിൽ മൺതിട്ട അപകടഭീഷണി ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.