നെയ്യാറ്റിൻകര: ചക്കയിൽ രുചിലോകം തീർത്ത് വ്യത്യസ്തനാകുകയാണ് പാറശ്ശാല ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീക്ക്. ഇതിനോടകം 202 വിഭവങ്ങൾ ചക്കയിൽ ഒരുക്കിക്കഴിഞ്ഞു. ചക്ക ഐസ്ക്രീം, ചക്കജാം, ചക്കവട തുടങ്ങിയ നീണ്ട നിരതന്നെ ഇതിൽ ഉൾപ്പെടും. പഴുത്ത തേൻവരിക്ക ഉപയോഗിച്ചാണ് ഹൽവയും ജാമും മറ്റുകൂട്ടുകളും പൊരിപ്പും വരട്ടിയുമൊക്കെ ഉണ്ടാക്കുന്നത്. ചക്കച്ചുളയുപയോഗിച്ച് ഇറച്ചി വിഭവങ്ങളും തയാറാക്കുന്നു. ചക്കൈഫ്ര അത്തരം പരീക്ഷണങ്ങളിൽപ്പെടുന്നതാണ്. ഇങ്ങനെ ചക്കവിഭവങ്ങളുടെ വലിയൊരു കലവറയുമായാണ് റഫീക്ക് നെയ്യാർ മേളയിൽ എത്തിയിരിക്കുന്നത്. ചക്കയുടെ ഗുണങ്ങൾ ഓരോരുത്തർക്ക് മുന്നിലും റഫീക്ക് വിവരിക്കുമ്പോൾ അതിശയമാണ് വിടരുന്നത്. 20 ജീവനക്കാരാണ് ഇദ്ദേഹത്തിനൊപ്പമുള്ളത്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും ചക്ക എത്തിക്കുന്നത്. സീസണിൽ മാത്രം ലഭിക്കുന്ന ഒന്നായി ചക്കയെ നമ്മൾ എഴുതിെവക്കുമ്പോൾ വർഷത്തിൽ എല്ലാ ദിവസവും ലഭിക്കുമെന്ന് റഫീക്ക് തിരുത്തിക്കുറിക്കുന്നു. ഓരോ പ്രദേശത്തും വിവിധ കലയളവിലാണ് ചക്ക വിളയുന്നതെന്നാണ് റഫീക്കിെൻറ കണ്ടെത്തൽ. ചക്ക കുലിക്കി സർബത്തും തയാറാക്കുന്നുണ്ട്. ചക്ക ബജി, പഴംപൊരി, വട, ചില്ലി, മധുരച്ചില്ലി, മിക്സ്ചർ, കോട്ടപ്പം, ഉള്ളിവട, ചമ്മന്തി എന്നിവയും ഉൾപ്പെടുന്നു. സന്ദർശകരും പ്രമുഖരും തുടങ്ങി വൻതിരക്കാണ് മേളയിൽ. സ്ഥലം എം.എൽ.എ കെ. ആൻസലൻ ചക്ക സദ്യയുടെ രുചി അറിയാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.