കഴക്കൂട്ടത്ത് ഓണാഘോഷ പരിപാടിക്കിടെ പൊലീസുകാരനെ തലക്കടിച്ചു വീഴ്ത്തി

കഴക്കൂട്ടം: ഓണാഘോഷ പരിപാടിക്കിടെ പൊലീസുകാരന് മർദനം. കഴക്കൂട്ടം സ്റ്റേഷനിലെ എ.എസ്.ഐ സുരേഷ് ബാബുവിനാണ് പരിക്കേറ്റത്. സ്േറ്റജിന് പിറകിൽെവച്ച് യുവാവ് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ടൂറിസം വകുപ്പി​െൻറയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ആക്രമണം. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് സ്റ്റേജിന് പിറകുവശത്തേക്ക് പോയ സമയമാണ് തലക്കടിയേറ്റത്. കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെത്ര. പരിക്കേറ്റ പൊലീസുകാരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രനും വകുപ്പധികൃതരുമടക്കം നിരവധി വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്നു. സുരക്ഷക്കായി അമ്പതിലേറെ പൊലീസുകാരെ കഴക്കൂട്ടത്തും പരിസരത്തും വിന്യസിച്ചിരുന്നു. എന്നാൽ, അതീവ സുരക്ഷ ഒരുക്കിയ പൊലീസിന് നേരെതന്നെ ആക്രമണമുണ്ടായത് നടുക്കമായി. അക്രമി സമീപത്തെ മതിൽ ചാടിക്കടന്ന് കടന്നുകളയുകയായിരുന്നത്രെ. പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.