മുട്ടത്തറ വടുവൊത്ത് ​വെള്ളക്കെട്ട്​; നിരവധി വീട്ടുകാർ ദുരിതത്തിൽ

തിരുവനന്തപുരം: ദേശീയപാത നിർമാണം നാട്ടുകാർക്ക് കുരുക്കായി. മഴ പെയ്താൽ മുട്ടത്തറ വടുവൊത്ത് ഭാഗത്ത് ദേശീയപാതക്കരികിലെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് രൂപപ്പെടും. വീടിന് പുറത്തിറങ്ങാനാകാതെ വലയുകയാണ് നിരവധി വീട്ടുകാർ. ചാക്ക-കോവളം ബൈപാസിൽ നിർമാണം പുരോഗമിക്കുന്ന മുട്ടത്തറ ഭാഗത്താണ് വെള്ളക്കെട്ട്. ഇതിൽ മുട്ടത്തറ ശ്മശാനത്തിന് മുന്നിലാണ് രൂക്ഷം. ഇവിടെ വ്യാഴാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ അഞ്ചോളം വീടുകളിൽ വെള്ളം കയറി. സുലോചനയുടെ വീട്ടിലാണ് പ്രധാനമായും വെള്ളം കയറിയത്. സമീപത്തെ വർക്ഷോപ്പിലേക്കും വെള്ളം ഇരച്ചുകയറി. ആരാധനാലയവും നിരവധി സ്ഥാപനങ്ങളും ഇൗ ഭാഗത്തുണ്ട്. ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന ഓടയുടെ പണികൾ പൂർത്തിയാകാത്തതാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങളായി നേരിടുന്ന ദുരിതത്തിന് അടിയന്തരപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.