കേരളത്തെ മദ്യലോബിക്ക് തീറെഴുതുന്നു -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപനം നടത്താറുള്ള ഇടതുപക്ഷം കേരളത്തെ മദ്യലോബിക്ക് തീറെഴുതുകയാണെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. മദ്യലോബിയുടെ താൽപര്യം സംരക്ഷിച്ച് ദേവാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും മുറ്റത്തുവരെ മദ്യവിൽപന നടത്താനുള്ള സാഹചര്യം ഒരുക്കിയിരിക്കുകയാെണന്ന് അവർ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻറ് എം.എ. സമദ്, സംസ്ഥാന സെക്രട്ടറി എം.എ. അസീസ്, ജംഇയ്യതുൽ ഉലമ സെക്രട്ടറി തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പുനലൂർ കെ.എ. റഷീദ്, ആസാദ് റഹീം, കണ്ണനല്ലൂർ നിസാമുദ്ദീൻ, മേക്കോൺ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.