ശാസ്താംപാറയിൽ ഗതാഗത നിയന്ത്രണം

വിളപ്പിൽ: ഗ്രാമീണ ടൂറിസം കേന്ദ്രമായ ശാസ്താംപാറയിലേക്കുള്ള റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. വിനോദസഞ്ചാരികൾ വിളപ്പിൽശാല- കുണ്ടാമൂഴി- കീഴതുനട- ശാസ്താംപാറ, പേയാട്, മൂങ്ങോട്,- മണലി-, ശാസ്താംപാറ എന്നീ റോഡുകൾ വഴി യാത്ര ചെയ്യണം. വിളപ്പിൽശാല ആശുപത്രിക്ക് സമീപത്തെ റോഡാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. അമിത വാഹനത്തിരക്കുമൂലം മിക്കപ്പോഴും ഇൗ റോഡിൽ ഗതാഗത തടസ്സം നേരിടുകയാണ്. തുടർന്നാണ്‌ ഗതാഗത‌ നിയന്ത്രണമേർപ്പെടുത്തിയതെന്ന് വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.