സന്തോഷി​െൻറ വീട്ടിൽ പക്ഷികൾക്കെന്നും തിരുവോണം

ചവറ: സന്തോഷി​െൻറ മുറ്റത്ത് പക്ഷികൾക്കെന്നും തിരുവോണമാണ്. ആരുമാസമായി നൂറ് കണക്കിന് പക്ഷികളാണ് പന്മന നടുവത്ത് ചേരി മുണ്ടന്തറയിൽ എം.സി സന്തോഷി​െൻറ വീട്ടിൽ വിരുന്നുകാരായി എത്തുന്നത്. കുയിൽ, മൈന, കരിയിലക്കിളി, മരം കൊത്തി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന പക്ഷിക്കൂട്ടത്തെ കണി കണ്ടാണ് കൊല്ലം കമീഷണറോഫിസിലെ എ.എസ്.എയായ സന്തോഷി​െൻറ പകൽ തുടങ്ങുന്നത്. വീട്ടിനു ചുറ്റും നിരവധിയായ വിഭവങ്ങൾ കൃഷി ചെയ്യുന്ന സന്തോഷി​െൻറ തോട്ടത്തിൽ പേരിന് ചില കിളികൾ എത്തിയിരുന്നു. സന്ദർശനം പതിവായതോടെ ഇവയ്ക്കുള്ള തീറ്റ നൽകാൻ തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞതോടെ കിളികളുടെ എണ്ണം കൂടി. കൂട്ടിന് അഞ്ചോളം അണ്ണാൻമാരും എത്തി. പ്രത്യേകം തീറ്റ കരുതിയാണ് രാവിലെ പക്ഷികൾക്കായി വിരുന്നൂട്ടുന്നതെന്ന് സന്തോഷ് പറയുന്നു. തങ്ങളെ തേടിയെത്തുന്ന അതിഥികളെ ഊട്ടാൻ ഭാര്യ ജയശ്രീയും മക്കളായ സ്വാതിയും സാന്ദ്രയും സന്തോഷിനൊപ്പം കൂടുകയാണ്. കൊല്ലം കമീഷണർ ഓഫിസ് വളപ്പിലുള്ള ജൈവ കൃഷിക്കും നേതൃത്വം നൽകുന്നു ഇദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.