ഇത്​ മനുഷ്യമനസ്സിൽ മതിലുകൾ ഉയരുന്ന കാലം ^പെരുമ്പടവം

ഇത് മനുഷ്യമനസ്സിൽ മതിലുകൾ ഉയരുന്ന കാലം -പെരുമ്പടവം പത്തനാപുരം: മനുഷ്യമനസ്സില്‍ മതിലുകള്‍ ഉയരുന്ന കാലമാണിതെന്ന് സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍. ഗാന്ധിഭവനില്‍ പാം ഇൻറർ നാഷനലി​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ഓരോ മനുഷ്യ​െൻറയും ഉള്ളില്‍ ജാതിയുടെയും മതത്തി​െൻറയും രാഷ്ട്രീയത്തി​െൻറയും മതിലുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ രാഘവന്‍ അധ്യക്ഷതവഹിച്ചു. നടൻ ടി.പി. മാധവന്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജൻ, ശബരീഷ് പണിക്കര്‍, ക്രിസ്റ്റഫര്‍ വര്‍ഗീസ്, തുളസീധരന്‍പിള്ള, അനില്‍ തലവടി, രാജേഷ് എം. പിള്ള, ഡോ. മേരി അനിത, ഷാര്‍ളി െബഞ്ചമിന്‍, രാജേഷ് ചിത്തിര, എന്‍.എസ്. ഐസക്, ടി. സദാശിവന്‍, ബൃന്ദ, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദന്‍, സി. ശിശുപാലന്‍, കെ.ഒ. ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.