വാമനപുരത്തുകാർക്ക്​ ഒാണസമ്മാനം സൗജന്യ വൈ^ഫൈ

വാമനപുരത്തുകാർക്ക് ഒാണസമ്മാനം സൗജന്യ വൈ-ഫൈ പാലോട്: പൊന്നോണക്കാലത്ത് വിവരസാങ്കേതികവിദ്യയുടെ ജാലകം സൗജന്യം. വാമനപുരം എം.എൽ.എ ഡി.കെ. മുരളിയാണ് ഓണസമ്മാനമായി നാട്ടുകാർക്ക് ബി.എസ്.എൻ.എല്ലി​െൻറ സഹായത്തോടെ വൈ-ഫൈ സമ്മാനിച്ചത്. പാലോട്, കല്ലറ, വെഞ്ഞാറമൂട് എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് വയർലസ് ഇൻറർനെറ്റ് സൗകര്യമൊരുക്കിയത്. ക്യൂ.എഫ്.ഐ ബി.എസ്.എൻ.എൽ.ഡി.കെ. മുരളി (QFIBSNLDKMURALI) എന്നാണ് വൈ-ഫൈയുടെ പേര്. ഇൗ പോർട്ടലിൽ കയറി മൊബൈൽ നമ്പർ നൽകിയാൽ മൂന്നു മിനിട്ടിനകം ഒൺടൈം പാസ്വേഡ് ലഭിക്കും. എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽനിന്ന് ഏഴു ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വൈ-ഫൈ സ്ഥാപിച്ച കേന്ദ്രങ്ങളുടെ ഇരുന്നൂറ് മീറ്റർ ചുറ്റളവിൽ സൗജന്യമായി ഇരുപത്തിനാല് മണിക്കൂറും ഇൻറർനെറ്റ് സേവനം ലഭ്യമാകും. സാങ്കേതികസഹായങ്ങൾക്ക് 1800- 4255300 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. സൗജന്യ വയർലസ് ഇൻറർനെറ്റ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നിയമസഭ മണ്ഡലമാണ് വാമനപുരം. കല്യാശേരി മണ്ഡലത്തിലാണ് ആദ്യം വൈ-ഫൈ സൗജന്യമായി നൽകിയത്. പാലോട് ജങ്ഷനിൽ നടന്ന ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. കുഞ്ഞുമോൻ അധ്യക്ഷതവഹിച്ചു. സി.പി.എം പെരിങ്ങമ്മല ലോക്കൽ സെക്രട്ടറി പി.എസ്. ദിവാകരൻനായർ സ്വാഗതം പറഞ്ഞു. ബി. പവിത്രകുമാർ, മടത്തറ സുധാകരൻ, എം.ആർ. ചന്ദ്രൻ, ബി.എസ്.എൻ.എൽ നെടുമങ്ങാട് ഡി.ഇ.എം. ചന്ദ്രൻ, എസ്.ഡി.ഒ സാബു, ജെ.ടി.ഒ ഷിജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.