അലക്ക്, ബാർബർ, ഗാർഹിക ക്ഷേമനിധി അദാലത്ത്: അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: 2004 കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, 2004 ലെ കേരള ബാർബർ/ബ്യൂട്ടീഷ്യൻസ് തൊഴിലാളി ക്ഷേമപദ്ധതി, 2011ലെ കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ക്ഷേമനിധി പദ്ധതികളിൽ അംഗമായി പെൻഷൻ അനുവദിക്കപ്പെട്ടവർ, എന്നാൽ ആധാർ സമർപ്പിച്ചിട്ടില്ലാത്തതിനാലോ/മറ്റ് കാരണങ്ങളാലോ പെൻഷൻ ലഭിക്കാത്തവർക്ക് വേണ്ടി ജില്ലകളിൽ അദാലത്ത് നടത്തും. അർഹതയുള്ളവർ അതത് ജില്ല കാര്യാലയത്തിൽ സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ പരാതി സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.