ഓണാഘോഷം: നെയ്യാർഡാം അക്വാറിയത്തിൽ കൂടുതൽ അലങ്കാരമത്സ്യങ്ങൾ

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജൻസിയായ അഡാക്കി​െൻറ നിയന്ത്രണത്തിലുള്ള നെയ്യാർഡാം അക്വാറിയം വൈവിധ്യമാർന്ന ഇനങ്ങളിൽപെട്ട അലങ്കാരമത്സ്യങ്ങൾ കൊണ്ട് കൂടുതൽ ആകർഷകമാക്കിയതായി എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അപൂർവയിനം മത്സ്യമായ എലിഫൻറ് നോസ് ഇപ്രാവശ്യത്തെ ആകർഷണമാണ്. കൂടാതെ ചാരുതയാർന്ന വിവിധവർണങ്ങളിലുള്ള മത്സ്യങ്ങളായ ബ്തൂമോർഫ്, അലിഗേറ്റർഗാർ, ജയൻറ് ഗൗരാമി, പാരറ്റ്, ഷാർക്ക്, മിസ് കേരള, ഓസ്കാർ, ഫ്ലവർഹോൺ, ക്യാറ്റ് ഫിഷ് തുടങ്ങിയ അലങ്കാരമത്സ്യങ്ങളും ഓണം വാരാഘോഷത്തോടനുബന്ധിച്ച് പ്രദർശനത്തിലുണ്ട്. പ്രീമെട്രിക് സ്കോളർഷിപ്: അപേക്ഷതീയതി ദീർഘിപ്പിച്ചു തിരുവനന്തപുരം: 2017-18 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിന് (പുതിയത്/പുതുക്കൽ) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. പുതുക്കൽ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ പത്തിനകം പ്രഥമാധ്യാപകർ പൂർത്തിയാക്കണം. സൂക്ഷ്മപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറയും ഐ.ടി@സ്കൂളി​െൻറയും വെബ്സൈറ്റിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.