തഴവ: പൊന്നോണത്തെ വരവേൽക്കാൻ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുകയാണ് തഴവ ആദിത്യവിലാസം ഗവ.ഹൈസ്കൂളിലെ വിദ്യാർഥികൾ. കഴിഞ്ഞ ഓണത്തിന് 500ൽപരം കുട്ടികളെ അണിനിരത്തി ചലിക്കുന്ന അത്തക്കളമൊരുക്കി കാണികളെ വിസ്മയിപ്പിച്ച കുട്ടികൾ ഇക്കുറി പഠനോപകരണങ്ങൾകൊണ്ടാണ് അത്തക്കളമൊരുക്കിയത്. ബാഗുകൾ, കുടകൾ, പുസ്തകങ്ങൾ, ശാസ്ത്ര -കായിക ഉപകരണങ്ങൾ തുടങ്ങിയവ മനോഹരമായി കോർത്തിണക്കിയാണ് അത്തക്കളം ഒരുക്കിയത്. സ്കൂളിലെ ചിത്രകലാ അധ്യാപകൻ സി. രാജേന്ദ്രെൻറ മേൽനോട്ടത്തിലാണ് കുട്ടികൾ വ്യത്യസ്തമായ അത്തക്കളം നിർമിച്ചത്. ഹെഡ്മാസ്റ്റർ ഡി. സദാനന്ദൻ, പി.ടി.എ പ്രസിഡൻറ് കെ. സതീശൻ, എസ്.എം.സി ചെയർമാൻ പോണാൽ നന്ദകുമാർ, വൈസ് പ്രസിഡൻറ് തഴവ സമദ്, മാതൃസമിതി പ്രസിഡൻറ് സീനാ നവാസ്, അജിത്കുമാർ തുടങ്ങിയവർ നേതൃത്വംനൽകി. ഓണാഘോഷത്തിെൻറ ഭാഗമായി പായസവിതരണം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.