നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ഏനാത്ത് പാലം തുറന്നുകൊടുത്തു ----------------------------------------------------------

കൊട്ടാരക്കര: തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് വാഹന ഗതാഗതവും കാൽനട യാത്രയും പൂർണമായി നിർത്തിെവച്ചിരുന്ന ഏനാത്ത് പാലം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് ജനങ്ങൾക്കായി തുറന്നുകൊടുത്തു. വ്യാഴാഴ്ച വൈകീട്ട് 4.30 ഒാടെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജനുവരി 10നാണ് പാലത്തി​െൻറ രണ്ടു തൂണുകള്‍ ചരിഞ്ഞ് പാലം ഒരുവശത്തേക്ക് ഇരുന്നത്. ബലപ്പെടുത്താന്‍ നോക്കിയെങ്കിലും സാധ്യമാകാത്തതിനെ തുടര്‍ന്ന് രണ്ടു തൂണുകള്‍ പൊളിച്ച് നീക്കി പുതിയവ നിര്‍മിക്കാന്‍ തീരുമാനിച്ചു. താല്‍ക്കാലിക തൂണുകളിലേക്ക് സ്പാന്‍ ഉയര്‍ത്തി പാലം ഉറപ്പിച്ചു നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് തൂണ് മുറിച്ച് മാറ്റുകയായിരുന്നു. പാലം പുതുതായി ഉയര്‍ത്തിയ ഇരുമ്പുതൂണില്‍ ഉറപ്പിച്ച ശേഷമായിരുന്നു പിന്നീടുള്ള നിര്‍മാണം. എട്ട് മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ചു. യാത്ര ക്ലേശം പരിഹരിക്കാൻ ബെയ്ലി പാലം ഒരുക്കിയെങ്കിലും ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഇതുവഴി കടന്നുപോകാൻ സാധിക്കുമായിരുന്നുള്ളൂ. വലിയ വാഹനങ്ങൾക്ക് സമാന്തര പാതയൊരുക്കിയിരുന്നു. എങ്കിലും 20 കിലോമീറ്റർ അധികം ചുറ്റി മാത്രമേ മറുകര കടക്കാൻ സാധിച്ചിരുന്നുള്ളൂ. നിർമാണത്തിലെ അപാകതയും മണലൂറ്റുമാണ് പാലം തകരാൻ പ്രധാന കാരണമെന്ന് ഉദ്ഘാടനം പ്രസംഗത്തിൽ മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചടങ്ങിൽ ഐഷാപോറ്റി എം.എൽ.എ അധ്യക്ഷതവഹിച്ചു. പാലം നവീകരണത്തിനാവശ്യമായ സാങ്കേതിക ഉപദേശവും സഹായവും നൽകിയവർക്ക് മന്ത്രി ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.