ഓണം സ്പെഷ്യൽ അരി വിതരണം

കണിയാപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി നടത്തുന്ന ഓണം സ്പെഷ്യൽ അരി വിതരണത്തി​െൻറ ഉപജില്ലാതല ഉദ്ഘാടനം കണിയാപുരം ഗവ. യു.പി. സ്കൂളിൽ നടന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോളി പത്രോസ് നിർവഹിച്ചു. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് മെംബർ എം. ജലീൽ, പഞ്ചായത്ത് വൈസ്പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, പോത്തൻകോട് ബ്ലോക്ക് മെംബർ അഡ്വ. എം. അൽത്താഫ്, പഞ്ചായത്ത് മെംബർ സുനിതാകുമാരി, സ്കൂൾ പി.ടി.എ പ്രസിഡൻറ് ഷിബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. മോഹനകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.