മുദാക്കല്‍ പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചു

ആറ്റിങ്ങല്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ . സമരത്തിനിടെ പ്രസിഡൻറ് ചേംബറില്‍ നിന്നിറങ്ങി പുറത്തേക്ക് പോയി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്നാലെയെത്തി ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തി. പഞ്ചായത്ത് വക ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയിട്ടും തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതിലും പനി മരണങ്ങള്‍ ഉണ്ടായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്താത്തതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഒടുവില്‍ ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തരമായി പരിഹാരം ഉണ്ടാക്കാമെന്ന രേഖാമൂലമുള്ള പ്രസിഡൻറി​െൻറ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് എം.ബി. ദിനേശ്, മേഖല സെക്രട്ടറി അർജുൻ ‍എം. മോഹന്‍, ബ്ലോക്ക് കമ്മിറ്റി അംഗം സുഭാഷ്, മേഖല കമ്മിറ്റി അംഗങ്ങളായ ഷംനാദ്, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാലാണ് ഇറങ്ങിപ്പോയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ത​െൻറ സാരിയില്‍ സമരക്കാര്‍ പിടിച്ചുവലിച്ചതായും പ്രസിഡൻറ് ആരോപിച്ചു. ഫോട്ടോ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മുദാക്കല്‍ പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിക്കുന്നു ആലംകോട് മുസ്ലിം ജമാഅത്ത്: അയ്യൂബ് ജൗഹരി -7.30 ചെമ്പൂര്‍ മുസ്ലിം ജമാഅത്ത്: ത്വല്‍ഹത്ത് അമാനി -8.00 വക്കം കിഴക്ക് മുസ്ലിം ജമാഅത്ത്: സലീം മൗലവി -7.00 വക്കം ഇസ്ലാമിക് കള്‍ച്ചറല്‍ സ​െൻറര്‍ (സ്ത്രീകള്‍): മറിയുമ്മ ടീച്ചര്‍ -7.00 വക്കം പടിഞ്ഞാറ് ജമാഅത്ത് റിയാസുല്‍ഹാദി -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.