കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

കൊട്ടാരക്കര: സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്തതിലും നഗരസഭ പരിധിയിൽ മാലിന്യം കുന്നുകൂടുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി കൊട്ടാരക്കര നഗരസഭ സമിതിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നേതാക്കളായ അനീഷ് കിഴക്കേക്കര, സുജിത്ത് നീലേശ്വരം, അരുൺ, രാജീവ്, രഞ്ജിത്ത്, അശ്വനി, ഗൗതം, ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്. പൊതു ശൗചാലയം തുറന്നു കൊടുക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും മാലിന്യ സംസ്കരണ പദ്ധതി മൂന്ന് മാസത്തിനകം പുനരാരംഭിക്കുമെന്നും സെക്രട്ടറി ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.