കൂട്ട നിലവിളിയിൽ ഞെട്ടിവിറച്ച് പരിസരവാസികൾ

ചവറ: സമരവും അറസ്റ്റും കണ്ടുമടുത്ത നാട്ടുകാർ അപ്രതീക്ഷിതമായുണ്ടായ നിലവിളിയിൽ ഞെട്ടിവിറച്ചാണ് കമ്പനിക്ക് മുന്നിലേക്ക് ഓടിയെത്തിയത്. തകർന്ന പാലത്തിൽ ജീവൻ മുറുകെപ്പിടിച്ച് കിടക്കുന്നവരുടെ അലർച്ചയാണ് അവർ കേട്ടത്. അമ്പതിലധികം പേരാണ് പകുതി വെള്ളത്തിൽ മുങ്ങി പാലത്തി​െൻറ കമ്പികളിൽ പിടിച്ചുകിടന്നിരുന്നത്. ഓടിയെത്തിയവർ ആദ്യം എന്തുചെയ്യണമെന്നറിയാതെ അമ്പരന്ന് വിളിച്ചുകൂവുകയായിരുന്നു. തുടർന്ന് വന്നവരും നിന്നവരുമെല്ലാം കൂടി വെള്ളത്തിലിറങ്ങി രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. പാലത്തിലെ തിരക്ക് കണ്ട് കുറച്ചധികം പേർ പാലത്തിൽ കയറാതെ താഴെ നിന്നതും ദുരന്തത്തി​െൻറ വ്യാപ്തി കുറച്ചതായി ദൃക്സാക്ഷികളായ ജീവനക്കാർ പറഞ്ഞു. ടി.എസ് കനാൽ വീതിയും ആഴവും വർധിപ്പിക്കുന്നതി​െൻറ ഭാഗമായി തകർന്ന പാലത്തിന് 50 മീറ്റർ തെക്ക് ഭാഗം വരെ ഡ്രഡ്ജിങ് ജോലികൾ നടന്നിരുന്നു. ഇത് പാലത്തി​െൻറ ബലക്ഷയത്തിന് കാരണമായതായി പറയപ്പെടുന്നു. വിളിച്ചുവരുത്തിയ ദുരന്തം *ഒടുവിൽ രക്ഷകരായത് സമരക്കാർതന്നെ ചവറ: തലമുറകൾ ജീവിച്ച ഭൂമിയും വീടും വിട്ടുനൽകിയ നാട്ടുകാരോടും തൊഴിലാളികളോടും എന്നും കമ്പനി കാണിച്ചത് തികഞ്ഞ അവഗണന. നാടിനെ ഞെട്ടിച്ച ദുരന്തം പോലും പരാതികളോടുള്ള കമ്പനിയുടെ സമീപനത്തി​െൻറ ഒടുവിലത്തെ ഉദാഹരണമായിരുന്നു. ചുവടും അടിയും ദ്രവിച്ച പാലം പൊളിക്കണമെന്നും പുതുക്കിപ്പണിയണമെന്നും ജീവനക്കാരും കരാർ തൊഴിലാളികളും നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. കടലിന് മീറ്ററുകൾക്കിപ്പുറം പ്രവർത്തിക്കുന്ന കമ്പനിയിലെ കെട്ടിടങ്ങളിലും പാലത്തിലെയും ഇരുമ്പു കമ്പികൾ തുരുമ്പിച്ച് തീരുന്നത് അറിഞ്ഞിട്ടും അധികൃതർ പാലത്തെ അവഗണിച്ചു. കമ്പനിക്കുള്ളിലെ ഇരുമ്പ് മേൽക്കൂരകളും ഷെഡുകളും പലവട്ടം അറ്റകുറ്റപ്പണി നടത്തിയപ്പോഴും നിരവധി പരാതികൾ ഉയർന്ന പാലത്തി​െൻറ കാര്യത്തിൽ അധികൃതർ കണ്ണടച്ചു. പൊന്മനയിലെ മൂന്ന് മൈനിങ് സൈറ്റുകളിലും കോവിൽതോട്ടം മൈനിങ് സൈറ്റിലും തൊഴിലില്ലാതായി ഒന്നരവർഷമായിട്ടും പരിഹാരം കാണാൻ കഴിയാത്തത് കാരണം കമ്പനിയുടെ മുൻവശം സമരങ്ങൾ ഒഴിയാത്ത അവസ്ഥയായിരുന്നു. പാലം തകർന്ന ദിവസവും ഇരുന്നൂറിലധികം സമരക്കാരാണ് കമ്പനിക്ക് മുന്നിലുണ്ടായിരുന്നത്. ഈ സമരക്കാരാണ് രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നതും. അപകടത്തെ തുടർന്ന് കമ്പനി മാനേജ്മ​െൻറി​െൻറ നിഷേധ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.