നെയ്യാറ്റിൻകര: അനർഹർ പലരും മുൻഗണന കാർഡ് കരസ്ഥമാക്കി റേഷൻകടകളിൽനിന്ന് റേഷൻവാങ്ങി മറിച്ചുവിൽക്കുന്നു. നെയ്യാറ്റിൻകര താലൂക്കിെൻറ വിവിധ പ്രദേശങ്ങളിലാണ് ഇത്തരം ഇടപാട് സപ്ലൈവകുപ്പ് കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയുടെ വിവിധ ഭാഗങ്ങളിൽ റേഷൻ കടകളിൽ നടത്തിയ പരിശോധനയിൽ വിവിധതരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അനധികൃതമായി കൈവശപ്പെടുത്തിയ എ.എ.വൈ പ്രയോറിറ്റി സബ്സിഡി ഇനത്തിൽപെട്ട 50 റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തരത്തിൽ മുൻഗണന കാർഡിന് അർഹരായി കയറിക്കൂടിയതും നിരവധി പേർ. ഇത്തരക്കാരെ കണ്ടെത്തി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയരുന്നു. വീടും സ്ഥലവും കാറും ഉള്ള നിരവധി പേരാണ് ഇത്തരത്തിൽ കയറിക്കൂടിയിട്ടുള്ളത്. പലരുടെയും റേഷൻകാർഡിൽ കടകളിൽനിന്ന് സാധനം വാങ്ങി മറിച്ചുവിൽക്കുന്നതും മറ്റുള്ളവരാണ്. റേഷൻകടകളിൽനിന്ന് സാധനങ്ങൾ വാങ്ങി കൂടിയ വിലക്ക് മറിച്ച് വിൽപന നടത്തുന്നത്. കഴിഞ്ഞദിവസം സപ്ലൈ ഓഫിസർ നെയ്യാറ്റിൻകര സപ്ലൈ ഓഫിസ് പരിധിയിൽ നടത്തിയ അന്വേഷണത്തിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണ് ഇത്തരത്തിൽ കാർഡുകൾ കൈവശപ്പെടുത്തി സാധാരണക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് കണ്ടെത്തിയത്. ബാലരാമപുരം കാട്ടുനടയിലെ മില്ലിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 843 കിലോ റേഷനരി, ഗോതമ്പ് എന്നിവ പിടിച്ചെടുത്തിരുന്നു. പല റേഷൻ കടകളിലും വ്യാപകമായി റേഷനരി മറിച്ചുവിൽക്കുന്നുണ്ട്. അർഹതപ്പെട്ട പലരും ആനുകൂല്യങ്ങൾ ലഭിക്കാത്ത കാർഡിനുടമകളാണെന്നും നാട്ടുകാർ ആരോപിക്കുന്നു. കൂടുതൽ പരിശോധന നടത്തുന്നതിലൂടെ മുൻഗണന ലിസ്റ്റിൽ കയറിപ്പറ്റിയവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും സാധിക്കും. തമിഴ്നാട്ടിൽനിന്ന് റേഷനരി കടത്ത് വ്യാപകമാകുന്നുണ്ട്. റേഷനരി വാങ്ങി ചായം തേച്ചാണ് പുതിയ ബ്രാൻറായി പുറത്തെത്തുന്നത്. പത്തിരട്ടി ലാഭത്തിനാണ് റേഷനരിയുടെ വിൽപന. റേഷൻകടകളിൽ പരിശോധന നടത്തിയാൽ കൂടുതൽ അനർഹരെ കണ്ടെത്താൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.