ഷെഡ്യൂൾ പരിഷ്കരണത്തിലെ അപാകത; ആര്യനാട് യാത്രക്കാർ ദുരിതത്തില്‍

ആര്യനാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഷെഡ്യൂൾ പരിഷ്കരണത്തിലെ അപാകതയിൽ യാത്രക്കാർ ദുരിതത്തില്‍. ദിനംപ്രതി 42 ഷെഡ്യൂളുകളാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇത് 34 ആയി കുറഞ്ഞി. ഇതോടെ മലയോര മേഖലയിലടക്കമുള്ള യാത്ര ബുദ്ധിമുട്ടിലായി. ചൂഴ, കാനക്കുഴി വഴിയുള്ള സർവിസുകൾ നിർത്തിയത്‌ കാരണം സ്കൂൾ വിദ്യാർഥികള്‍ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഏറെ വലയുന്നത്. ദൂരെ സ്ഥലങ്ങളിൽനിന്ന് ജോലി കഴിഞ്ഞെത്തുന്ന നിരവധിയാത്രക്കാർ ആശ്രയിച്ചിരുന്ന ആര്യനാട്- ഇറവൂർ -വിതുര സർവിസ് നിർത്തിയത് കാരണം ഒട്ടനവധി പേരാണ് ബുദ്ധിമുട്ടുന്നത്. ദിനം 4000 രൂപയിൽ താഴെ കലക്ഷനുള്ള സർവിസുകൾ ഓപറേറ്റ് ചെയ്യേണ്ടതില്ലായെന്നുള്ള തീരുമാനമാണ് ഡിപ്പോ മേലധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതു കാരണം മലയോര പ്രദേശങ്ങളായ ഈഞ്ചപ്പുരി, മീനാങ്കൽ, തേവിയാരുകുന്ന്, ചെറുമഞ്ചൽ തുടങ്ങിയയിടങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രയും കഷ്ടത്തിലായി. കോർപറേഷ​െൻറ പരിഷ്കരണത്തിലൂടെ നടപ്പാക്കിയ സീസൺ ടിക്കറ്റിലൂടെയുള്ള വിറ്റുവരവും വിദ്യാർഥികളുടെ കൺെസഷനിലൂടെയുള്ള വരവും കലക്ഷൻ വരവിൽ ഉൾപ്പെടുത്താതെയാണ് പല ഷെഡ്യൂളുകളും വെട്ടിക്കുറക്കാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. സർവിസുകൾ പലതും വെട്ടിക്കുറച്ചത് കാരണം സമാന്തര സർവിസുകൾ നിരത്തിൽ സജീവമായി തുടങ്ങി. നിർത്തലാക്കിയ സർവിസുകളെ സംബന്ധിച്ച് ഒട്ടനവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടിസി ആര്യനാട് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.