ഗ്രീൻ പ്രോ​േട്ടാകോൾ പ്രഖ്യാപനവും കുടുംശ്രീ സി.ഡി.എസ്​ വാർഷികവും

വെള്ളറട: സമ്പൂർണ പ്ലാസ്റ്റിക് നിരോധാനം നടപ്പാക്കുന്നതി​െൻറ ഭാഗമായി ഗ്രീൻ പ്രോേട്ടാകോൾ പ്രഖ്യാപനവും കുടുംബശ്രീ സി.ഡി.എസ് വാർഷികവും നടന്നു. കുടുംബശ്രീ പ്രവർത്തകർ വാർഡ് തലത്തിൽ റാലി നടത്തി. വെള്ളറട ജെ.എം ഹാളിൽനിന്ന് ആരംഭിച്ച റാലി പനച്ചമൂട് കന്യാകല്യാണ മണ്ഡപത്തിൽ സമാപിച്ചു. കന്യാകല്യാണ മണ്ഡപത്തിൽ കൂടിയ പൊതുയോഗത്തിന് പഞ്ചായത്ത് പ്രസിഡൻറ് ശോഭകുമാരി അധ്യക്ഷതവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സുജാതകുമാരി കുടുംബശ്രീ പ്രവർത്തകരെ ആദരിച്ചു. ആനുകൂല്യ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്ഞാനദാസ് നിർവഹിച്ചു. ചിത്രം കുടുംബശ്രീ പ്രവർത്തകർ വെള്ളറടയിൽ നടത്തിയ റാലി കുടപ്പനമൂട്ടിൽ വാഴക്കുല മോഷണം വെള്ളറട: കുടപ്പനമൂട്ടിൽ വാഴക്കുല മോഷണം നിത്യസംഭവമായി മാറിയതായി പരാതി. കുടപ്പനമൂട് ഇസ്സുദ്ദീൻ മൻസിലിൽ അബ്ദുൽ അസീസി​െൻറ കപ്പവാഴക്കുലകളാണ് കവർന്നത്. കുടപ്പനമൂട്ടിൽ വൈകുന്നേരങ്ങളിൽ മദ്യപാനികളുടെ ശല്യം വർധിച്ചിട്ടുണ്ട്. സംഘം കൂടിയുള്ള മദ്യപാനത്തിന് ശേഷം വാഴക്കുല കവർന്നിരിക്കാമെന്ന് അസീസ് പറഞ്ഞു. വെള്ളറട െപാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.