കുണ്ടറ: ജെ.സി.ഐ കുണ്ടറ ചാപ്റ്ററിനെ സോൺ 22ലെ മികച്ച ക്ലബായി തെരഞ്ഞെടുത്തു. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ആറ് ജില്ലകളിലെ 139 ക്ലബുകളെ പിന്നിലാക്കിയാണ് കുണ്ടറ അംഗീകാരം നേടിയത്. സാന്ത്വനം കാൻസർ ചികിത്സാ പദ്ധതി, പഠന സഹായി വിതരണം, അനാഥാലയങ്ങളിലേക്ക് സഹായ വിതരണം, സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ് വിതരണം, രക്തദാന-മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, സ്കൂളുകളിൽ കൗൺസലിങ് ക്ലാസുകൾ എന്നീ പ്രവർത്തനങ്ങളാണ് ഇവർ മികവോടെ നടപ്പാക്കിയത്. മികച്ച പ്രസിഡൻറായി സാജു വർഗീസിനും സെക്രട്ടറിയായി അനിസൺ ഏബ്രഹാമിനും, ലേഡി ജെ.സി.ഐ സിനിസാജനും െറഞ്ചോ ജോണിനും അംഗീകാരങ്ങൾ ലഭിച്ചു. ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ (ചിത്രം) അഞ്ചൽ: മോഷ്ടിച്ച ബൈക്കുമായി ടൗണിൽ കറങ്ങിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പടിഞ്ഞാറ്റിൻകരയിൽ വാടക വീട്ടിൽ താമസിക്കുന്ന സന്തോഷ് (19), സുഹൃത്തായ 16കാരൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എേട്ടാടെ അഞ്ചൽ ടൗണിൽനിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് സംശയം തോന്നി ചോദ്യംചെയ്തപ്പോളാണ് മോഷ്ടിച്ച ബൈക്കുകളാണെന്ന് മനസ്സിലായത്. കൂടുതൽ ചോദ്യംചെയ്തതിൽ ബൈക്കുകൾ വെമ്പായം കന്യാകുളങ്ങര, വട്ടപ്പാറ എന്നിവിടങ്ങളിൽനിന്നുമാണ് മോഷ്ടിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. എസ്.ഐ പി.എസ്. രാജേഷ്, എ.എസ്.ഐ ഖാദർ, ജൂനിയർ എസ്.ഐ സജു, സി.പി.ഒ ദീപക് എന്നിവരാണ് പ്രതികളെ പിടികൂടിയത്. അപേക്ഷ ക്ഷണിച്ചു ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയിലേക്ക്പാരാലീഗൽ വളൻറിയറായി പ്രവർത്തിക്കുന്നതിന് സേവന സന്നദ്ധരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുന്നത്തൂർ താലൂക്കിെൻറ പരിധിയിൽ സ്ഥിരതാമസമുള്ളവരും എസ്.എസ്.എൽ.സിയോ അതിനു മുകളിൽ യോഗ്യതയുള്ളവരോ ആയിരിക്കണം. താൽപര്യമുള്ളവരുടെ അപേക്ഷയും ബയോഡാറ്റയും വിലാസം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഫോൺനമ്പർ എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികളും ഫോട്ടോകളും സഹിതം ചെയർമാൻ, കുന്നത്തൂർ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, ശാസ്താംകോട്ട വിലാസത്തിൽ നവംബർ രണ്ടിന് മുമ്പ് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.