ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

കഴക്കൂട്ടം: ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. പോത്തൻകോട് കാട്ടയിക്കോണം തെങ്ങുംവിള ക്ഷേത്ര കുളത്തിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് 5.30 ഒാടെയായിരുന്നു അപകടം. കാട്ടായിക്കോണം വാവറക്കോണം വിജേഷ് ഭവനിൽ വിജിത്താണ് (24) മരിച്ചത്. വട്ടപ്പാറ ഇൻഡസ് മോേട്ടാഴ്സിൽ ഒാേട്ടാമൊബൈൽ എൻജിനീയറാണ്. വിജയൻ-ഗീതകുമാരി ദമ്പതികളുടെ മകനാണ്. വിജേഷാണ് സഹോദരൻ. സുഹൃത്തുക്കളായ നാലംഗസംഘമാണ് കുളിക്കാനിറങ്ങിയത്. മുങ്ങിത്താഴ്ന്ന വിജിത്തിനെ സുഹൃത്തുക്കൾ കരക്കെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.