എഴുകോൺ ബ്ലോക്കി​െൻറ പേരിൽ കടുത്ത തർക്കം

തിരുവനന്തപുരം: എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥിനെ കൊല്ലം എഴുകോണ്‍ ബ്ലോക്കില്‍നിന്ന് കെ.പി.സി.സി അംഗമാക്കാൻ പറ്റില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. വിഷ്ണുനാഥിനെ ഒഴിവാക്കിയാൽ കടുത്ത നിലപാടെടുക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നറിയിപ്പ്. ഇരുവരും തങ്ങളുടെ നിലപാട് ഹൈകമാൻഡിനെ അറിയിച്ചു. വിഷ്ണുനാഥിന് പകരം വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നാണ് കൊടിക്കുന്നിലി​െൻറ ആവശ്യം. ത​െൻറ നോമിനിയായ വനിത ജില്ല പഞ്ചായത്ത് അംഗത്തെ കൊല്ലം ജില്ലയിലെതന്നെ തലവൂർ ബ്ലോക്കിൽനിന്ന് കെ.പി.സി.സി അംഗമായി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന നേതൃത്വം തയാറാകാതെവന്നതോടെയാണ് വിഷ്ണുനാഥിനെതിരെ പരാതിയുമായി രാഹുൽ ഗാന്ധിയെ കൊടിക്കുന്നിൽ സമീപിച്ചിരിക്കുന്നത്. ആദ്യ പട്ടികയിൽ പന്മന ബ്ലോക്കിൽനിന്ന് ശ്രീകുമാറിനെ കെ.പി.സി.സി അംഗമാക്കിയിരുന്നു. മുൻ കൊല്ലം ഡി.സി.സി പ്രസിഡൻറും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന വി. സത്യശീലനായിരുന്നു നേരേത്ത എഴുകോണിൽനിന്നുള്ള കെ.പി.സി.സി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഇത്തവണ ഉൾപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.