തിരുവനന്തപുരം: മകളുടെ ഭർത്താവ് നൂറിന് 10 രൂപ നിരക്കിൽ രണ്ട് ലക്ഷം രൂപ പലിശക്ക് വാങ്ങിയതിനെ തുടർന്ന് പലിശക്കാരൻ അമ്മായിയമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം ഓപറേഷൻ കുബേരയുടെ നോഡൽ ഓഫിസറായ ൈക്രം ഡിറ്റാച്ച്മെൻറ് അസിസ്റ്റൻറ് കമീഷണർ അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പൊലീസ് മേധാവിക്ക് നിർദേശം നൽകി. വട്ടിയൂർക്കാവ് സ്വദേശിനി ഹബീബ ബീവി നൽകിയ പരാതിയിലാണ് നടപടി. വട്ടിയൂർക്കാവ് സ്വദേശി മുജീബിൽനിന്നാണ് ഹബീബ ബീവിയുടെ മരുമകൻ കൊള്ള പലിശക്ക് കടം വാങ്ങിയത്. രണ്ട് ലക്ഷം രൂപ നൽകിയപ്പോൾ തന്നെ ആദ്യമാസത്തെ പലിശയായ 20,000 രൂപ മുജീബ് എടുത്തതായി പരാതിയിൽ പറയുന്നു. പിന്നീട് പലിശ മുടങ്ങിയതോടെ മുജീബ് വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ശാരീരികമായി ആക്രമിച്ചെന്നും വീട്ടിലെ ഫർണിച്ചർ നശിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇതിനെതിരെ വട്ടിയൂർക്കാവ് എസ്.ഐക്ക് പരാതി നൽകിയെങ്കിലും തന്നെ കൂടി കേസിൽ ഉൾപ്പെടുത്തുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തി. തെൻറ കൈയിൽനിന്ന് 1,15,000 രൂപ എസ്.ഐ വാങ്ങി മുജീബിന് നൽകി. താൻ നൽകിയ പരാതിക്ക് രസീത് നൽകിയില്ല. തുടർന്ന്, പേരൂർക്കട സി.ഐക്ക് പരാതി നൽകി. ഗൾഫിലുള്ള മരുമകൻ നാട്ടിൽ വന്ന ശേഷം തീരുമാനിക്കാമെന്ന് സി.ഐ ഉറപ്പുനൽകിയെങ്കിലും മുജീബും സംഘവും തുടർന്നും തെൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയിൽ പറയുന്നു. കേസ് നവംബറിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.