കൊല്ലം: തലക്കെട്ടിലുള്ള കാമ്പയിെൻറ ഭാഗമായി ഒരുമ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ തട്ടാമല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. ഒരുമ ചെയർമാൻ ഫാ. ഭാനു സാമുവൽ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ ഡോ. സൈജു ഹമീദ് ക്ലാസ് നടത്തി. ഒരുമ ജനറൽ സെക്രട്ടറി ഇർഫാൻ ഹനീഫ് കാമ്പയിൻ സന്ദേശം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് കെ. പ്രസാദ് ആത്മഹത്യ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. സുഗുൺ ലിയോൺ, പ്രഫ. ടി.എസ്. സിജികുമാർ, എ.എസ്.െഎ സുനിൽ, പാപ്പച്ചൻ മയ്യനാട്, അൻവർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജെ. മിനി സ്വാഗതവും ഒരുമ ചീഫ് കോഒാഡിനേറ്റർ അനീഷ് യൂസുഫ് നന്ദിയും പറഞ്ഞു. ട്രെയിനിൽനിന്ന് പരവൂർ കായലിൽ വീണ വിദ്യാർഥിനിയെ രക്ഷപ്പെടുത്താൻ സഹായിച്ച ഹില്ലരി ജോർജ്, സ്റ്റാലിൻ ഒൗസേപ്പ്, തങ്കച്ചൻ എസ്തപ്പാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.