വിദ്യാർഥിനിയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം ^ഫ്രറ്റേണിറ്റി

വിദ്യാർഥിനിയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -ഫ്രറ്റേണിറ്റി കൊല്ലം: കൊല്ലം ട്രിനിറ്റി ലിസിയം സ്കൂൾ വിദ്യാർഥിനി ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല ജനറൽ സെക്രട്ടറി എസ്. സഹല ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് മരണത്തിൽ കലാശിച്ചത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് ബന്ധുക്കൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയും ചികിത്സ വൈകിപ്പിക്കുകയും ചെയ്ത ആശുപത്രി അധികൃതരുടെ നിലപാട് ലജ്ജാവഹമാണ്. അവർക്കെതിരെയും നിയമനടപടി സ്വീകരിക്കണം. വിദ്യാർഥികളെ ആത്മഹത്യകളിലേക്ക് നയിക്കുന്ന അധ്യാപകരുടെയും സ്കൂളുകളുടെയും രീതികൾ സാക്ഷരകേരളത്തിന് നാണക്കേടാണെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.