മാലയിൽ മലപ്പത്തൂരിലെ ഭൂമി തട്ടിപ്പ്; വെളിയത്തെ ഇടതുപക്ഷം വെട്ടിൽ

മാലയിൽ മലപ്പത്തൂരിലെ ഭൂമി തട്ടിപ്പ്; വെളിയത്തെ ഇടതുപക്ഷം വെട്ടിൽ വെളിയം: പഞ്ചായത്തിലെ മാലയിൽ മലപ്പത്തൂരിലെ സർക്കാർ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിയത്തെ ഇടതുപക്ഷം വെട്ടിൽ. വെളിയത്തെ നന്ദാവനം എസ്റ്റേറ്റ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മലപ്പത്തൂരിലെ 144 ഏക്കർ സർക്കാർ ഭൂമിയിൽ തട്ടിപ്പ് നടത്തിയത്. റബർ കൃഷിചെയ്യാൻ മാത്രമാണ് സർക്കാർ കമ്പനിക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ, വ്യാജരേഖ ചമച്ച് ഭൂമി മറിച്ചുവിറ്റ് കോടികൾ വാങ്ങിയെന്നാണ് വിജിലൻസി​െൻറ കണ്ടെത്തൽ. ഇത് 2008 മുതൽ 2016 കാലയളവിലാണ്. വെളിയം പഞ്ചായത്തും വില്ലേജ് ഒാഫിസും കൂട്ടുനിന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിയത്തെ സി.പി.എമ്മിലും സി.പി.ഐയിലും ഭിന്നാഭിപ്രായമുണ്ടായിട്ടുണ്ട്. വാർത്തവന്നതോടെ വെളിയത്തെ മുട്ടറ മരുതിമലയിലെ സർക്കാർ ഭൂമി കൈയേറി സ്വകാര്യ വ്യക്തികൾ ആദായമെടുക്കുന്നതിനെതിരെയും നാട്ടുകാർ രംഗത്തുവന്നു. 100 കോടിയുടെ ഭൂമി തട്ടിപ്പ് നടന്ന പഞ്ചായത്തിൽ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായിട്ടാണ് കോൺഗ്രസ്, ആർ.എസ്.പി, ബി.ജെ.പി എന്നീ പാർട്ടികൾ ഇതിനെ കാണുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള എതിർപക്ഷം പഞ്ചായത്തിനെതിരെ ഫ്ലക്സ് ബോർഡുകൾ വെച്ചുതുടങ്ങി. നിലവിൽ മലപ്പത്തൂരിൽ നൂറുകണക്കിന് മയിലുകളാണ് അധിവസിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളും ഇവിടെയുണ്ട്. മലപ്പത്തൂരിൽ ക്രഷർ യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. ജില്ല പരിസ്ഥിതി ഏകോപന സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. മലപ്പത്തൂരിലെ ക്രഷർ യൂനിറ്റിനെതിരെ പരിസ്ഥിതി പ്രവർത്തകർ 1500 ദിവസം സമരപരിപാടി നടത്തിയിരുന്നു. തുടർന്ന് ക്രഷർ പ്രവർത്തനരഹിതമായി. മൂന്നുദിവസം മുമ്പാണ് സി.പി.എമ്മി​െൻറ ഓടനാവട്ടം ലോക്കൽ സമ്മേളനം നടന്നത്. ലോക്കൽ സമ്മേളന സമയത്താണ് മലപ്പത്തൂർ വിഷയം ചർച്ചചെയ്തിരുന്നുവെങ്കിൽ സി.പി.എമ്മിൽ വലിയ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടായിരുന്നു. 2008ൽ കൊട്ടാരക്കര സബ്രജിസ്ട്രാർ ഓഫിസിലുണ്ടായ തീപിടിത്തത്തിൽ മലപ്പത്തൂരിലെ ഭൂമി സംബന്ധമായ രേഖകകൾ നശിച്ചുവെന്നാണ് അധികൃതരുടെ വാദം. എന്നാൽ, ഇതിൽ ദുരൂഹത ഉണ്ടെന്നാണ് മറ്റ് രാഷ്ട്രീയ പാർട്ടിക്കാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.