പാലോട് വന്യജീവി ശാസ്ത്രകേന്ദ്രം തുടങ്ങുന്നു

പാലോട്: മൃഗസംരക്ഷണവകുപ്പി​െൻറ സംസ്ഥാനതല റഫറൽ ലബോറട്ടറിയായ പാലോട് ചീഫ് ഡിസീസ് ഇൻെവസ്റ്റിഗേഷൻ ഓഫിസിനോടനുബന്ധിച്ച് വന്യജീവി ശാസ്ത്രകേന്ദ്രം തുടങ്ങുന്നു. സ​െൻറർ ഫോർ വൈൽഡ് ലൈഫ് സയൻസസ് (സി.ഡബ്ല്യു.എസ്) എന്നാവും ഇനിമുതൽ ചീഫ് ഡിസീസ് ഓഫിസ് അറിയപ്പെടുക. വന്യജീവി ശാസ്ത്രകേന്ദ്രം മന്ദിരത്തി​െൻറ ശിലാസ്ഥാപനവും അർബുദരോഗ നിർണയ വിഭാഗത്തി​െൻറ ഉദ്ഘാടനവും 19ന് വൈകീട്ട് മൂന്നിന് മന്ത്രി കെ. രാജു നിർവഹിക്കും. കന്നുകാലികളിലെ ഗർഭ നിർണയ കിറ്റി​െൻറ സാങ്കേതികവിദ്യ കൈമാറ്റം, പേവിഷ പ്രതിരോധ ചികിത്സക്രമം പ്രകാശനം, ലോഗോ പ്രകാശനം, വൈൽഡ് ലൈഫ് ആൽബം പ്രകാശനം എന്നിവയും ഇതോടൊപ്പം നടക്കും. ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന ദേശീയ സെമിനാറും ഇതി​െൻറ ഭാഗമായി നടക്കും. പേവിഷബാധ, ആന്ത്രാക്സ് തുടങ്ങിയ അസുഖങ്ങൾ മനുഷ്യരിലേക്ക് പടർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ആധുനിക ലാബ് സംവിധാനം സജ്ജമാക്കിയിട്ടുള്ള രാജ്യത്തെ ഏക ഇൻെവസ്റ്റിഗേഷൻ ഓഫിസാണ് പാലോട്ടുള്ളത്. വൈറൽ രോഗങ്ങൾ സ്ഥിരീകരിക്കുന്നതിനും കൂടുതൽ ഗവേഷണങ്ങൾക്കുമുള്ള സെൽകൾചറൽ ലബോറട്ടറി, മോളിക്കുലർ ബയോളജി ലബോറട്ടറി, കീടനാശിനികൾ, ആൻറി ബയോട്ടിക്കുകൾ എന്നിവയുടെ അതിപ്രസരം നിർണയിക്കുന്ന റസിഡ്യു അനലിറ്റിക്കൽ ലബോറട്ടറി എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് ഡിസീസ് ഇൻെവസ്റ്റിഗേഷൻ ഓഫിസർ ഡോ. പി.കെ. സദാനന്ദൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.