ആർ. രാമചന്ദ്രനെതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി

കൊല്ലം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ആർ. രാമചന്ദ്രനെതിരെ (സി.പി.ഐ) എതിർ സ്ഥാനാർഥി സി.ആർ. മഹേഷ് (യു.ഡി.എഫ്) നൽകിയ തെരഞ്ഞെടുപ്പ് ഹരജി ഹൈകോടതി തള്ളി. ജസ്റ്റിസ് പി.ഡി. രാജനാണ് കേസ് തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നോട്ടീസ് പ്രസിദ്ധീകരിച്ചെന്നും അത് എതിർസ്ഥാനാർഥിയെ സഹായിക്കുന്നതായിരുന്നുവെന്നും സി.ആർ. മഹേഷ് ഹരജിയിൽ ആരോപിച്ചു. നോട്ടീസ് ഇറക്കിയതിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ലെന്നുകാണിച്ചാണ് കേസ് തള്ളിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.