മോഷണം: തമിഴ്​നാട്​ സ്വദേശി അറസ്​റ്റിൽ

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് കാസർകോേട്ടക്ക് പോകാൻനിന്ന മണിയെ തള്ളിയിട്ട് കൈയിലുള്ള പഴ്സ് എടുത്തുകൊണ്ടുപോയ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. കന്യാകുമാരി തോവാള താലൂക്കിൽ മാറാമല എസ്റ്റേറ്റിൽ കർമണി ക്രിസ്ത്യൻ സ്കൂളിന് സമീപം കണ്ണകി നഗറിൽ രാജു എന്ന രാജേന്ദ്രൻ ആണ് അറസ്റ്റിലായത്. പ്രതിയെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ഉണ്ടായിരുന്ന പൊലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാഗർകോവിൽ, കന്യാകുമാരി ജില്ലകളിലും തമിഴ്നാട്ടിലും മറ്റു ജില്ലകളിലും കേസുകൾ ഉണ്ടോയെന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പ്രഥിരാജ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജി​െൻറ നേതൃത്വത്തിൽ എസ്.എച്ച്.ഒ സമ്പത്ത് കെ.എൽ, എ.എസ്.െഎ സുരേഷ്കുമാർ, സി.പി.ഒമാരായ അനിൽകുമാർ, സുഗതൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നഗരത്തിൽ രാത്രിയിൽ മഫ്തി െപാലീസിനെ നിയോഗിച്ച് കൂടുതൽ നിരീക്ഷണം നടത്തുമെന്ന് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.