റോഡ് വക്കിൽ തടി ഇറക്കി ഇടുന്നത്​ അപകടമാകുന്നു

നെടുമങ്ങാട്: റോഡ് വക്കിൽ തടി ഇറക്കി ഇടുന്നതും കയറ്റുന്നതും അപകടക്കെണിയായി മാറുന്നു. നെടുമങ്ങാട് വട്ടപ്പാറ റോഡി​െൻറ വശത്താണ് ഉൾപ്രദേശങ്ങളിൽനിന്ന്് മുറിക്കുന്ന തടികൾ മിനി ലോറിയിൽ കൊണ്ടുവന്ന് ഇറക്കുന്നത്. പിന്നീട് ദിവസങ്ങൾക്കുശേഷം വലിയ ലോറിയിൽ കയറ്റി കച്ചവടത്തിനായി കൊണ്ടുപോകുന്നതാണ് പതിവ്. വിവിധ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ തടി ഇറക്കി ഗതാഗതതടസ്സവും അപകടവും ഉണ്ടാക്കുന്നത്. അക്കോട്ടുപാറ ഗവ. കോളജിന് മുൻവശം, കാരവളവ്, മുക്കോല, ചിറ്റയത്തുകോണം, പരിയാരം, വേങ്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് തടി ദിവസങ്ങേളാളം കൂടുതലായും ഇടുന്നത്. വീതികുറഞ്ഞ റോഡിൽ തടി ഇറക്കുന്നതോടെ ബസടക്കമുള്ള വാഹനങ്ങുടെ യാത്ര ദുരിതത്തിലാകും. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ഇതിന് പുറമെ തടി കയറ്റിറക്ക് നടക്കുമ്പോൾ ടാറിങ് തകരുന്നുമുണ്ട്. പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.