കാട്ടാക്കട: യു.ഡി.എഫ് ആഹ്വാനം ചെയ്ത . ആര്യനാട്, കുറ്റിച്ചല്‍, പൂവച്ചല്‍, കള്ളിക്കാട്, മാറനല്ലൂര്‍, കാട്ടാക്കട പഞ്ചായത്തുകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തിങ്കളാഴ്ച പുലർച്ചെ 5.15ഓടെ ആര്യനാട് ഡിപ്പോയിൽനിന്ന് കാട്ടാക്കട വഴി തിരുവനന്തപുരത്തേക്ക് പോയ ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ബസിെൻറ പിന്നിലെ ചില്ലുകൾ തകർന്നു. യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ബസ് എറിഞ്ഞു തകര്‍ത്തതിനും ഡിപ്പോ ഉപരോധിച്ചതിനും യു.ഡി.എഫ് പ്രവർത്തകർക്കെതിരെ രണ്ടു കേസുകൾ കാട്ടാക്കട പൊലീസ് എടുത്തു. കാട്ടാക്കടയിൽ ബസ് സർവിസ് ഹർത്താലനുകൂലികൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. രാവിലെ കാട്ടാക്കട, പൂവച്ചൽ, വീരണകാവ്, കുറ്റിച്ചൽ, കള്ളിക്കാട് എന്നിവിടങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ചില ഓഫിസുകളിൽ ജീവനക്കാർ ജോലിക്കെത്തിയെങ്കിലും തുറക്കാൻ സമരാനുകൂലികൾ അനുവദിച്ചില്ല. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസുകൾ കോൺേവായി ആയി ഓടി. അഞ്ചു സർവിസ് നടത്തിയതായും ജീവനക്കാരിൽ 80 ശതമാനവും ജോലിക്കെത്തിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.