സ്​റ്റേബസ് നിർത്തലാക്കിയ സംഭവം: സർവകക്ഷിയോഗം വിളിക്കണം

കിളിമാനൂർ: ഡിപ്പോയിൽ നിന്നുള്ള പകൽക്കുറി സ്റ്റേ ബസ് സർവിസ് നിർത്തലാക്കിയ സംഭവത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി ഒഴിവാക്കാനായി അടിയന്തര സർവകക്ഷിയോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിസാർ തകരപ്പറമ്പ് ആവശ്യപ്പെട്ടു. സാധാരണക്കാര​െൻറ യാത്രാ സൗകര്യങ്ങൾക്ക് മേലുള്ള അധികൃതരുടെ കടന്നുകയറ്റമാണ് ജനകീയ സർവിസ് നിർത്തലാക്കിയതിന് പിന്നിൽ. രാത്രി എട്ടിന് ശേഷം കിളിമാനൂരിൽ എത്തുന്ന ഒരാൾക്ക് പോങ്ങനാട്, തുമ്പോട്, മടവൂർ, പള്ളിക്കൽ, പകൽക്കുറി മേഖലകളിലേക്ക് യാത്രചെയ്യുന്നതിന് കഴിയാത്ത സാഹചര്യമാണ് നിലവിലെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.