കല്ലമ്പലത്ത് ഹർത്താൽ പൂർണം; സമാധാനപരം

കല്ലമ്പലം: മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നതിനാൽ ഉച്ചയോടെ നിർത്തിെവച്ചു. സ്വകാര്യ ബസുകൾ ഓടിയില്ല. ലഹരിവർജന സെമിനാർ കല്ലമ്പലം: സംസ്ഥാന ലഹരിവർജന മിഷനും ഒറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി ഞെക്കാട് വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ലഹരിവർജന സെമിനാർ അസിസ്റ്റൻറ് എക്സൈസ് കമീഷണർ മുഹമ്മദ് ഉബൈദ് ഉദ്ഘാടനം ചെയ്തു. സത്യപ്രഭൻ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.