പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റിൽ

കോവളം: വെങ്ങാനൂർ ആഴാകുളം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് രാത്രി വീട്ടിലെത്തി ബൈക്കിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടയ്ക്കാട് ദേശത്ത് മുട്ടയ്ക്കാട് ആയുർവേദ ആശുപത്രിക്ക് പിറകുവശം സുമേഷ് ഭവനിൽ ഉമേഷിനെയാണ് (21) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10-നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. ഉമേഷ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടു പോയി പത്തനംതിട്ടയിൽ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് കോവളം എസ്.ഐ ജി. അജയകുമാറി​െൻറ നേതൃത്വത്തിൽ പെൺകുട്ടിയെ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.