കേരളത്തിലെ ഭരണകൂട ഭീകരതക്കെതിരെ ദേശവ്യാപക പ്രചാരണം നടത്ത​​ും ^ഗോപാൽ കൃഷ്​ണ അഗർവാൾ

കേരളത്തിലെ ഭരണകൂട ഭീകരതക്കെതിരെ ദേശവ്യാപക പ്രചാരണം നടത്തും -ഗോപാൽ കൃഷ്ണ അഗർവാൾ കൊല്ലം: ജനാധിപത്യ അവകാശങ്ങൾ നിേഷധിച്ചുള്ള കേരളത്തിലെ ഭരണകൂട ഭീകരതക്കെതിരെ ബി.ജെ.പി ദേശവ്യാപക പ്രചാരണം സംഘടിപ്പിക്കുമെന്ന് പാർട്ടി ദേശിയവക്താവ് ഗോപാൽ കൃഷ്ണ അഗർവാൾ. സംഘടന പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നടക്കുന്നതെന്തെന്ന് രാജ്യത്തെ ജനങ്ങളെ ബി.ജെ.പി ബോധ്യപ്പെടുത്തും. എല്ലാത്തരം അക്രമങ്ങൾക്കും ഞങ്ങൾ എതിരാണ്. സർക്കാർ പിന്തുണയോടെയാണ് കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ അക്രമിക്കപ്പെടുന്നത്. കേന്ദ്രസർക്കാർ എല്ലാ മേഖലയിലും കൈവരിച്ച നേട്ടങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെയും മറ്റും പേരിൽ ജനശ്രദ്ധയിൽനിന്ന് മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. അമിഷ് ഷായുടെ മക​െൻറ ബിസിനസുമായി കേന്ദ്രസർക്കാറിന് ബന്ധമില്ല. റോബർട്ട് വധേര നടത്തിയതിന് സമാനമായ ഇടപാടല്ല അത്. സർക്കാർ ഒരു സഹായവും ജയ് ഷാക്ക് നൽകിയിട്ടില്ല. അേന്വഷണത്തെ നേരിടാൻ ജയ് ഷാ തയാറുമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.