വർക്കല: കാറിടിച്ച് സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. വർക്കല ചിലക്കൂർ തൊട്ടിപ്പാലം വയലിൽ വീട്ടിൽ മുഹമ്മദ് അബ്ദുല്ലയാണ് (60) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശിവഗിരി റോഡിലെ അന്ധവിദ്യാലയത്തിന് സമീപത്താണ് അപകടം. അബ്ദുല്ല സ്കൂട്ടറിൽ വർക്കലയിലേക്ക് വരുകയായിരുന്നു. വർക്കലയിൽനിന്ന് ശ്രീനിവാസപുരത്തേക്ക് പോയ കാറാണ് സ്കൂട്ടറിനെ ഇടിച്ചിട്ടത്. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കാർ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഷാനിഫ. മക്കൾ: സമീന, നീലിമ, അമീന, നിസാബ്, സബീന. മരുമക്കൾ: ഷംസീർ, ഷാനവാസ്, സഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.