ഹർത്താൽ: സുരക്ഷയൊരുക്കി സിറ്റി പൊലീസ്​

തിരുവനന്തപുരം: യു.ഡി.എഫ് ആഹ്വാനംചെയ്ത ഹർത്താലിനോടനുബന്ധിച്ച് തലസ്ഥാനത്ത് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയതായി സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. സിറ്റിയിലെ എല്ലാ ജങ്ഷനുകളും കേന്ദ്രീകരിച്ച് പൊലീസ് പിക്കറ്റും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന വിധത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയതെന്ന് കമീഷണർ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിൽനിന്നും തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നും റീജനൽ കാൻസർ സ​െൻറർ, ശ്രീചിത്ര മെഡിക്കൽ സ​െൻറർ, എയർപോർട്ട് സ്ഥലങ്ങളിേലക്ക് പോകുന്ന രോഗികൾക്കും യാത്രക്കാർക്കുമായി പൊലീസ് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സഹായം അഭ്യർഥിക്കുന്ന രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലും പൊലീസ് വാഹനങ്ങളിൽ എത്തിക്കും. കൂടാതെ സർവിസ് നടത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകൾക്കും മറ്റ് സ്വകാര്യ വാഹനങ്ങൾക്കും പൊലീസ് സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. വി.എസ്.എസ്.സി, ടെക്നോപാർക്ക് തുടങ്ങിയ സ്ഥാപനങ്ങൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും കോൺവോയ് അടിസ്ഥാനത്തിൽ സർവിസ് നടത്താൻ പൊലീസ് സംരക്ഷണം നൽകും. അടിയന്തരസാഹചര്യങ്ങളിൽ പൊലീസ് സഹായത്തിന് താഴെപ്പറയുന്ന ഫോൺനമ്പറുകളിൽ ബന്ധപ്പെടാം. പൊലീസ് കൺട്രോൾറൂം: 100, 2331843, 2335410. ട്രാഫിക് പൊലീസ് സ്റ്റേഷൻ: 2558724, 2558721, 2558734. ക്രൈം സ്റ്റോപ്പർ: 1099.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.